Review of Hindinte Ithihaasam, Jaihoon’s historical novel about Malabar history, published in Malayalamanorama (Nov 6 2021)
ഷാർജ∙ 1921 മലബാർ കലാപത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്കിടയിൽ കേരള പ്രസിദ്ധീകരണ രംഗത്ത് പുതിയ കാൽവയ്പുമായി ഒരു മലബാർ ചരിത്ര നോവൽ. ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മുജീബ് ജൈഹൂന്റ ചരിത്ര നോവൽ അമേരിക്കയിലെ ഹ്യുസ്റ്റൻ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയും മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് ജേതാവ് ജോഖ അൽ ഹാരിസിയുടെ വിവർത്തകനുമായ ഇബ്രാഹിം ബാദ്ഷാ വാഫി പരിഭാഷ ചെയ്ത കൃതിക്ക് കാലിഗ്രാഫർ ഷിയാസ് അഹ്മദിന്റെ കവർ ഡിസൈനും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരൻ ഷാഫ് ബേപ്പൂരിന്റെ ചിത്രീകരണവുമായി ‘ഹിന്ദിന്റെ ഇതിഹാസം.’
കേരള മുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ് ഈ പുസ്തകം. കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതൽ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികൾ വരെയുള്ള സംഗതികൾ സർവ്വാലങ്കാരങ്ങളോടും കൂടെ കാവ്യാത്മകമായി വർണിച്ചിരിക്കുകയാണിവിടെ. അതിനൂതനമായ ആഖ്യാന ശൈലിയും ഉപമാലങ്കാരങ്ങളിലെ സമ്പന്നതയും ഈ കൃതിയെ അത്യപുർവ്വ രചനകളിലൊന്നാക്കി മാറ്റുന്നു. ഒലിവ് ബുക്സാണ് പ്രസാധകർ. ഇന്ന് ( 6) രാത്രി 8 ന് ഷാർജ രാജ്യന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും.
https://www.manoramaonline.com/global-malayali/gulf/2021/11/06/malabar-historic-novel-to-release.html