– Jaihoon
ഈ നുണയന് ഒരു വേള തീരെ സത്യസന്ധനല്ലെന്നിരിക്കാം
എന്നാലുാ, അവന് തന് ഭയചികിതമാം പ്രിയ സുഹൃത്തേ
ഞാന്‍ നിന്നോടൊരു ഗുപ്ത് സത്യം ഓതിടട്ടേ
പാപപങ്കില മുള്പടര്പ്പാല് എന്‍ വൃത്തികള്‍ ഇന്നു കറ പുരണ്ടു
എന്നാലും ആ പനിനീരിന് ചിന്തകളാലെന്‍ ഹ്ദയ കുംഭം നിറഞ്ഞിരിപ്പൂ
അവനെ സ്നേഹിപ്പവര്‍ കളിക്കും കളികളെല്ലാം വഞ്ചനാത്മകം
ഹൃദയങ്ങള്‍ ആനന്ദ നൃത്തമാടിടുമ്പൊഴും പുറമേക്കവര് നിലവിളിപ്പോര്
ദൈവത്തിനറിയാം എത്ര ഒഴികഴിവുകള്‍ അവര്‍ നിരത്തുന്നുവെന്ന്
അതിനാല്‍ ഇതരര്‍ അവന്റെ സ്നേഹത്തെ ‘അവനുവേണ്ടിയെന്ന്’ മുദ്രകുത്തുന്നു
സൂര്യനെക്കാണവെ അവര്‍ അവനെയോര്ക്കുന്നു.
ചന്ദ്രനെ നോക്കവേയും അവര്‍ അവനെ ആലോചിക്കുന്നു
ശിശുവിനോടതിന്റെ മാതാവ് പുലര്‍ത്തും സ്നേഹവായ്പില്‍ പോലുമേ
അവര്‍ തന് അവിശ്രമ മനാന്തരങ്ങളിലേക്ക് വരുന്നത് അവന്റെ സ്നേഹമാം..
തങ്ങളുടെ ആത്മാവില്‍ തീ പടര്‍ത്തിയ തീവ്ര സ്നേഹം മറയ്ക്കുവാന്‍
ചിലപ്പോള്‍ അവര്‍ അതിനെ ‘തബ്രേസ്’ എന്നു വിളിച്ചിടും
പനിനീരു പോലെയോ വാത്സല്യമെഴും ഉദ്യാനപാലകനെപ്പോലെയോ
എത്രമേല്‍ ഹൃദ്യവും സമര്‍ത്ഥവും ആണീ ബിംബകല്പന!
തൊണ്ണൂറ്റിയൊമ്പത് നാമങ്ങളില്‍ അവനെ വിളിക്കുന്നതിന് പകരമായ്
‘…അല്‍ ഹഖ്’ വിളിച്ചവര്‍ താന്തങ്ങളെ കീഴ്പ്പെടുത്തിടുന്നൂ…
പ്രാര്‍ത്ഥനാവേളയില്‍ സ്വകാര്യ നേട്ടങ്ങള്‍ക്കു മാത്രമല്ലവര്‍ കേഴുക
പ്രത്യുത, അവന്റെ സ്നേഹമാല്‍ വിറകൊണ്ടിടും
ധീരമായൊരു ഹൃദയത്തിനു വേണ്ടികൂടിയാം..
പുറമേക്ക് തോന്നിടും പോലെ അത്രയ്ക്ക് മൂകരോന്നുമല്ലവര്‍
ഉള്ളില്‍ കൊടുങ്കാറ്റുമിടിച്ചും പേറവെത്തന്നെയും
തീര്‍ത്തും പ്രശാന്തരായിരിക്കുവോര്‍ അവരെപ്പൊഴും
ആഹ്! ധീരമാ മൌനത്തിലേറെയും സംസാരിക്കുമീ
നിന്നെത്തന്നെ നിദര്ശനമായങ്ങു കണ്ടിടാം…
ഓര്‍ക്കുക, അവനെ സ്നേഹിച്ചിടുമൊരു നൃത്തടത്തില്
ഇതുവരെ നീ കെട്ടിപ്പൂട്ടിയിട്ടൊരു സമൃദ്ധ സത്യം
ഇപ്പോള്‍ ഉരുവിടുന്നതൊക്കെയും ഏറെ ഭയാശങ്കയോടെയാം
ഒരു ചിപ്പിതന്‍ പുറന്തോട് എങ്ങനെ പടിപ്പിക്കുമൊരു മുത്തിനെ?
സുര്ക്കയെങ്ങനെ അതു താന്‍ മധുരത്തേന് കണമായിടും?
മുമ്പുതന്നെ നീ എന്നെ പടിപ്പിച്ചതൊക്കെയും
എങ്ങനെ ഇന്നു ഞാന്‍ നിന്നെയങ്ങു പഠിപ്പിക്കും?-
“എന്നെ സ്നേഹിച്ചിടും കരുണാമയനാം കൃപാംബുടേ!”
Dec 6, 2007
Translated by Alavi Al Hudawi.