കെ.എം. ബഷീര്‍, ചന്ദൃക , സെപ്‌
1999

ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തുന്ന താങ്കളുടെ കവിതകള്‍ ആദ്യമായി മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയാണല്ലോ. എന്താണ്‌ താങ്കളുടെ പ്രതികരണം?

ഷാര്‍ജ: അബ്ദുസ്സമദ്‌ സമദാനിയുടെ മികച്ച ലേഖനങ്ങളും ഇനി ഇന്റര്‍നെറ്റില്‍ വായിക്കാം. ഡോ. അല്ലാമാ ഇഖ്ബാലിന്റെ തത്വചിന്തകള്‍ ജനകീയമാക്കിയ സമദാനിയെ ‘ജയ്ഹൂന്‍’ എന്ന വെബ്‌സൈറ്റിലൂടെ ഇന്റര്‍നെറ്റിലെത്തിച്ചത്‌ ഷര്‍ജാ മലയാളിയായ മുജീബാണ്‌.

ഡോ. അല്ലാമാ ഇഖ്ബാലിന്റെ തത്വചിന്തകളെ അടിസ്ഥാനമാക്കിയാണ്‌ വെബ്‌സൈറ്റ്‌. സമദാനിയെക്കൂടാതെ ഹസ്രത്ത്‌ അഹമ്മദ്‌ സര്‍ഹിന്ദി, ഹസ്രത്ത്‌ ഷാ വലിയുല്ലാ, അല്ലാമാ ഇഖ്ബാല്‍, അബ്ദുല്‍ഹസന്‍ അലി നദ്‌വി എന്നിവരുടെ രചനകളും വെബ്‌സൈറ്റിലുണ്ട്‌.

തനിച്ച്‌ ഈ വെബ്‌സൈറ്റ്‌ തയ്യാറാക്കിയ മുജീബ്‌ ഷാര്‍ജയിലെ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ മൊയ്തുണ്ണിഹാജി എടപ്പാള്‍ സ്വദേശിയാണ്‌. ഷാര്‍ജാബ്‌ ഭരണാധികാരി ഷൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ഖാസിമിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുതിര്‍ന്ന അംഗമാണ്‌ മൊയ്തുണ്ണി ഹാജി.

‘ചന്ദൃക’യില്‍ സമദാനിയുടെ പ്രതിവാര പംക്തിയായ ‘മാറ്റൊലി’ സൈറ്റ്‌ ഒരുക്കുന്നതില്‍ ഏറെ പ്രയോജനപ്പെട്ടുവെന്ന്‌ മുജീബ്‌ പറഞ്ഞു.

വെബ്‌സൈറ്റിലുള്ള ലേഖനങ്ങളെക്കുറിച്ച്‌ സന്ദര്‍ഷകരുടെ അഭിപ്രായം അതില്‍ രേഖപ്പെടുത്താം. സമദാനിയുടെ പ്രസംഗങ്ങള്‍ സന്ദര്‍ഷകര്‍ക്ക്‌ കൂട്ടിച്ചേര്‍ക്കാനുള്ള സൌകര്യവും വെബ്‌സൈറ്റിലുണ്ട്‌. വെബ്‌സൈറ്റിലെ പുതിയ കാര്യങ്ങളെക്കുറിച്ചറിയാന്‍ ന്യൂസ്‌ലെറ്ററില്‍ വരിക്കാരായാല്‍ മതി.

ഉമര്‍ഖാസി, സൈനുദ്ദീന്‍ മഖ്‌ദൂം കൂടാതെ ജലാലുദ്ദീന്‍ റൂമി, ഇമാം ഗസ്സാലി എന്നിവരടക്കം കേരളത്തിലെ മതനേതാക്കളെ കുറിച്ചുള്ള വിവരവും വെബ്‌സൈറ്റില്‍ കാണാം. രദയമസസഷണസശ എന്നാണ്‌ വെബ്‌സൈറ്റിന്റെ മേല്‍വിലാസം