പതിനായിരങ്ങളുടെ മാംസകൂമ്പാമ്പാരങ്ങളുടേയും രക്തപ്പുഴകളുടേയും മുകളിൽ പടുത്തുയർത്തതാണ് ഈ നഗരം: Jaihoon’s Saint Petersburg travelogue published by Siraj Daily – Mar 01 2020
വശ്യവും നിഗൂഢവുമായ റഷ്യയുടെ സാംസ്കാരിക തലസ്ഥാനത്ത് രാവിലെ ഒമ്പത് മണിയായിട്ടും സൂര്യൻ പ്രത്യക്ഷമായിട്ടി ല്ല. തണുത്തുറുഞ്ഞ, ഇരുളടഞ്ഞ അന്തരീക്ഷം .ലോകത്തെ ഏറ്റവും ഉയരം കൂടിയ ഓർതഡോക്സ് ബെൽ ടവർ സ്ഥിതിചെയ്യുന്ന നയനമനോഹരമായ സൈന്റ് പീറ്റേഴ്സ്ബർഗിലെ തണുപ്പിനോട് ഇണങ്ങിച്ചേരാൻ എത്ര ശ്രശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ല.
ചക്രവർത്തിമാരുടേയും അവരുടെ സാമ്രാജ്യങ്ങളുടേയും, യുദ്ധങ്ങളുടേ യും അവയിലേക്ക് നയിച്ച ഗൂഢാചലനകളുടേയും, രാഷ്ട്രീയ ആദാനപ്രദാനപ്രക്രിയകളുടേയും സ്മരണകൾ പേറി ഒട്ടേറെ സ്മാരകങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും സർവപ്രൗഢിയോടും കൂടി തലയുയർത്തി നിൽക്കുന്നു. ചരിത്രത്രത്തിൽ നിർണായകമായ ഒരുപാട് യുദ്ധമുന്നേറ്റങ്ങളും ചെറുത്ത് നിൽപുകളും നടത്തിയ യുദ്ധവീരൻമാരുടെ ഈ ജന്മദേ ശത്ത് തന്നെയാണ് റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജനിച്ചതും.
ആദ്യം സാറിസ്റ്റും പിന്നീട കമ്മ്യൂണിസ്റ്റും ഇപ്പോൾ റിപബ്ലിക് രാഷ്ട്രവുമായ റഷ്യയുടെ ഭൂമിശാസ്ത്രം അൽപം വ്യത്യസ്തമാണ്. ഇതോരു ട്രാൻസ്കോണ്ടിനെന്റൽ രാജ്യമാണ്. റഷ്യയുടെ എഴുപത്തഞ്ച് ശതമാനത്തോളം ഏഷ്യയിലാണെ ങ്കിലും എഴുപത് ശതമാനത്തോളം ജനങ്ങൾ ജീവിക്കുന്നത് യൂറോപ്യൻ ഭൂഖണ്ഡത്തിലെ റഷ്യൻ പ്രദേശങ്ങളിലാണ്.
ലഘുഭക്ഷണം കഴിച്ച് മഞ്ഞുപെയ്യുന്ന നഗരപ്രാന്തങ്ങളിലേക്ക് സവാരിക്കിറങ്ങി. സാധാരണ ടാക്സി കൂലിയേ ക്കാൾ അധികം വാങ്ങുന്ന നഗരത്തിലെ ട്രാൻസ്പോർടേഷൻ മാഫിയകളെ കുറിച്ച് അവബോധമുള്ളത് കൊണ്ട് നടക്കാൻ തന്നെ തീരുമാനിച്ചു.
പരസ്പരം തൊട്ടുരുമ്മി നിൽക്കുന്ന ഷോപ്പുകളുടെ മുന്നിൽ തൂക്കിയിട്ട വിലവിവരപ്പട്ടികകൾ മുഴുവനും സിലറിക് സ്ക്രപ്റ്റ് ഉപയോഗിച്ചുച്ചുള്ള റഷ്യൻ ഭാഷയിലാണ്. ലൈഗികോപകരണങ്ങൾ വിൽക്കുന്ന കടകളിലും നിയന്ത്രിന്ത്രിത വാപ് സോണുകളിലും മാത്രമേ ഇംഗ്ലീഷ് കാണുന്നുള്ളൂ. സൈന്റ് പീറ്റേഴ്സ്ബർഗ് വിദേ ശികളായ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ടെങ്കിലും ഭാഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഈ നഗരം ഒരിക്കലും തയ്യാറല്ല. പൂർവികരുടെ പാരമ്പര്യങ്ങളേയും ഭാഷയേയും പാടേ നിരാകരിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ടാനിഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്ക് ഒരു പാഠം തന്നെ യാണ് ഈ നഗരം.
ഉച്ചനേരമായിട്ടും അന്തരീക്ഷം ഇരുണ്ട് തന്നെയിരിക്കുന്നു. കോൺക്രീറ്റ് ബിൽഡിംഗുകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ അദൃശ്യമായി കടന്നുപോകുന്നത് പോലെ. കോടമഞ്ഞിൽ നിന്നും രക്ഷനേടാൻ പ്രാവുകൾ ചിറകടിച്ചുകൊണ്ടേയിരിക്കുന്നു. കാൽനടയാത്രക്കാർ ദ്രുതഗതിയിൽ ചലിക്കുന്നു. വാഹനങ്ങൾ അനുവദിക്കപ്പെട്ട പരമാവധി വേഗതയിൽ പായുന്നു. പുതുവത്സരത്തെയും ക്രിസ്തുമസിനെയും വരവേൽക്കാൻ തെരുവുവിളക്കുകളെല്ലാം നവവധുവിനെ പോലെ അലങ്കൃതമായിട്ടുട്ടുണ്ട്. റഷ്യക്കാരുടെ വിശ്വാസമനുസരിച്ച് പുതുവായി ആഘോഷിക്കപ്പെടുന്ന ക്രിസ്തുമസ് ദിനത്തിന് പതിമൂന്ന് ദിവസങ്ങൾക്ക് ശേ ഷമാണത്രെ യാഥാർഥത്തിൽ ക്രിസ്തു ജനിച്ചത്.
അൽപം നടന്നതിന് ശേഷം തണുപ്പിന്റെ ആലസ്യത്താൽ ഉറങ്ങിയൊഴുകുന്ന ഒരു നദിക്കരയിലെത്തി. യൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ലഡോഗ ലേക്കിനേയും ബാൽടിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന നേവ നദി. ഒരുപാട് നഗരങ്ങൾ അവയെ സമ്പുഷ്ടമാക്കുന്ന നദികളുടെ പേരിൽ അറിയപ്പെടാറുണ്ടെങ്കിലും നേ വാനദിയുടെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. കരയിൽ ഒരു കുതിരയുടെമേൽ യുദ്ധത്തിനൊരുങ്ങി നിൽക്കുന്ന യുദ്ധപടയാളിയുടെ വെങ്കൽ പ്രതിമ. സൈന്റ് പീറ്റേഴ്സ്ബർഗിലെ മുഴുവൻ നിവാസികളും ഏറെ പ്രിയത്തോടെ ആദരിക്കുന്ന പീറ്റർ ദ ഗ്രേറ്റ് (പീറ്റർ അലക്സ്യേവിച് റെമെനോവ് 1682 – 1725) സാംസ്കാരിക വിപ്ലവത്തിലൂടെ ഈ നഗരം ആധുനികവത്കരിച്ചതും റഷ്യയുടെ ഭരണസിരാകേന്ദ്രമാക്കിയതും ഇദ്ദേഹമാണ്.
ഇപ്പോൾ കാണുന്നത് പോലെ സുന്ദരവും സമാധാനപരവുമല്ല സൈന്റ് പീറ്റേഴ്സ്ബർഗിന്റെ ചരിത്രം. അടിച്ചമർത്തപ്പെട്ട പതിനായിരങ്ങളുടെ മാംസകൂമ്പാമ്പാരങ്ങളുടേയും രക്തപ്പുഴകളുടേയും മുകളിൽ പടുത്തുയർത്തതാണ് ഈ നഗരം. തുർക്കി പോലുള്ള രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന അടിമകളും തടവുകാരും കർഷകരും രാപ്പകലില്ലാതെ അന്നപാനീയങ്ങൾ സേവിക്കാതെ രക്തവും വിയർപ്പും ഒഴുക്കി കെട്ടിപ്പടുത്തതാണ് ഇന്നുകാണുന്ന പീറ്റേഴ്സ്ബർഗ്. നഗരത്തിൽ കാണുന്ന അനേകം കെട്ടിടങ്ങളുടെ ചുമരുകളിൽ നിന്നും അവരുടെയെല്ലാം നിലവിളികളും രോദനങ്ങളും നിശബ്ദമായി കേൾക്കാം.
ചക്രവാളത്തിന്റെ വിദൂരതയിൽ സൂര്യൻ മെല്ലെ വെളിവായിത്തുടങ്ങി. ആകാശത്തിന്റെ കാൻവാസിൽ വിവിധ വർണങ്ങളുടെ മിശ്രിതച്ഛായം രൂപപ്പെട്ടിരിക്കുന്നുന്നു. ആകാശത്ത് വന്ന മാറ്റം നേവ നദിയിലും പ്രതിഫലിച്ച് തുടങ്ങി. അന്തരീക്ഷം വശ്യമനോഹാരിതയുടെ അത്യുന്നതങ്ങളിലെത്തി. ഭുവനവാനങ്ങളുടെ അദമ്യമായ അനുരാഗത്താൽ വെളിപ്പെട്ട തണുത്ത ചുംബനങ്ങളെ അത്യാർത്തിയോടെ എന്റെ ക്യാമെറ ഒപ്പിയെടുത്തു.
വർണാഭമായിരുന്ന വാനം പെട്ടെന്ന് വെള്ള മൂടി. മഞ്ഞുപെയ്യാൻ തുടങ്ങി. തെരുവോരങ്ങൾ ഹിമകണങ്ങളാൽ നിറഞ്ഞു. ശുഭ്ര സാഗരം. വാഹനങ്ങൾ ഫോഗ് ലൈറ്റ് ഓൺ ചെയ്ത് കഴിയുന്നത്ര വേഗത്തിൽ പാഞ്ഞു. എങ്ങോട്ട് പോകണമെന്ന നിശ്ചയമില്ലാതെ എനിക്ക് അവിടെ തന്നെ നിൽക്കേണ്ടിവന്നു. സർവം മഞ്ഞുമയം. ശരീരം മരവിക്കുന്ന തണുപ്പ്. എല്ലാവരും അവനവന്റെ സ്വരക്ഷതേടി ഓരോ കൂരകൾക്കു കീഴിൽ അഭയംതേടി. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തിലൂടെ വേദന ഇരഞ്ഞു കയറിത്തുടങ്ങി. വിരലുകൾ മരവിച്ചു. കാൽപാദങ്ങൾ സ്തംഭിച്ചു. തൊണ്ട ഉണങ്ങി. മൂക്ക് വീർത്തു. ക്യാമെറ ബാഗിനുള്ളിൽ എടുത്ത് വെച്ച് മെല്ലെ ഓടാൻ തുടങ്ങി.
നേവ നദിക്കു മുകളിലുള്ള പാലത്തിനു കുറുകെ നടക്കുമ്പോൾ അൽപം ദൂരെ നീലയും വെള്ളയും നിറമുള്ള ഒരു താഴികക്കുടം ദൃശ്യമായി. മുന്നോട്ട് നീങ്ങുന്തോറും തണുത്ത് മരവിച്ച ശിഖിരങ്ങൾക്കിടകിടയിൽ ആ നീലമകുടം കൂടുതൽ തെളിഞ്ഞുവന്നു. അതൊരു മുസ്ലിം പള്ളിയായിരുന്നുന്നു.
തൈമൂറിന്റെ സ്മാരകമായ ഗുറേ അമീറിന്റെ രൂപകൽപനയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വാസ്തു ശിൽപി നിക്കോളായ് വാസില്യവ് 1913ൽ നിർമിച്ചതാണ് യൂറോപ്പിലെ ഏറ്റവും വലിയ പള്ളി കളിലൊന്നായ സൈന്റ് പീറ്റേഴ്സ്ബർഗ് മോസ്ക്. 5000 പേർക്ക് ഒരേ സമയം നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. സോവിയറ്റ് ഭരണകാലത്ത് ആതുരസേവനങ്ങൾക്ക് വേ ണ്ടി ഉപയോഗിച്ചിരുന്നു. 1913 മുതൽ 1940 വരെ റഷ്യയിലെ ഇസ്ലാമിക പ്രബോധനമേഖലയിൽ നിർണായക പങ്കുവഹിച്ചിരുന്ന ഈ പള്ളി പക്ഷേ , 1940 മുതൽ 1956 വരെ വെറും സ്റ്റോറേജ് ചാമ്പറായി ഉപയോഗിക്കപ്പെട്ടു. എങ്കിലും അന്നത്തെ ഇന്തോനേഷ്യ പ്രസിഡന്റ് സുകർണോവിന്റെ അഭ്യർത്ഥനയനുസരിച്ച് വീണ്ടും വിശ്വാസികൾക്ക് പള്ളി തുറന്നുകൊടുത്തു. വെറും പള്ളി എന്നതിലുപരി സാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായി ഇന്നിത് പ്രവർത്തിക്കുന്നു. പല കാലങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നും റഷ്യയിലേക്ക് കുടിയേറിയ ഒരുപാട് മുസ്ലിംകൾ ജീവിക്കുന്ന നഗരമാണ് സൈന്റ് പീറ്റേഴ്സ്ബർഗ്. അഫ്ഗാനികൾ, തുർക്കികൾ, താതാറുകൾ, ഉസ്ബക്കികൾ, പേർഷ്യക്കാർ തുടങ്ങി ഇരുപത്തിരണ്ടോളം രാജ്യങ്ങളിൽ നിന്നുന്നുള്ളവർ അവിടെ അധിവസിക്കുന്നുണ്ട്. ‘നഗരത്തിലേക്ക് വലിഞ്ഞുഞ്ഞുകയറിയ കറുത്തവർ’ എന്ന ക്സനോഫോബിക് ചിന്ത ചിലർക്കെങ്കിലുമുണ്ടെങ്കിലും പൊതുവെ സമാധാനപരമാണ് അവരുടെ ഇടകലർന്ന ജീവിതം. മുസ്ലിംകൾ നടത്തിയിരുന്ന സമർഖന്ദ് എന്ന ചായക്കട യിൽ ലിയോ ടോൾസ്റ്റോയ് പതിവായി പോകാറുണ്ടായിരുന്നത്രെ.
ഏഴാം നൂറ്റാണ്ടിൽ പേർഷ്യ കീഴടക്കിയതിന് ശേഷമാണ് മുസ്ലിംകൾ റഷ്യയിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. 1920ൽ സ്റ്റാലിന്റെ ഭരണകാലത്ത് ഒരുപാട് കിരാതനപ്രവർത്തനങ്ങൾക്ക് വിധേയരാവേണ്ടിവന്നിട്ടുണ്ട്. സ്റ്റാലിൻ മുസ്ലിം നേതാക്കളെ കൊന്നൊടുക്കുകയും പള്ളികളും മതവിദ്യാലയങ്ങളും അടച്ചിടുകയും ചെയ്തു. ഇന്ന് റഷ്യയിലെ മുഴുവൻ ജനസംഖ്യയുടെ 6.5 ശതമാനം മുസ്ലിംകളാണ്.
എന്റെ അടുത്ത ലക്ഷ്യം റഷ്യയിലെ ഏറ്റവും പഴക്കമുള്ള ലൈബ്രറിയായ നാഷണൽ ലൈബ്രറി ഓഫ് റഷ്യയാണ്. 1795ൽ കാതറീൻ ദ ഗ്രൈറ്റ് നിർമിച്ച നിയോ ക്ലാസിക്കൽ ശൈലിയിലുള്ള ഈ ലൈബ്രറിക്ക് 225 വർഷം പഴക്കമുണ്ട്. സയ്യിദ് ശിഹാബ് തങ്ങളെങ്ങളെ കുറിച്ച് ഞാനെഴുതിയ സ്ലോഗൻസ് ഓഫ് ദി സേജ് എന്ന പുസ്തകം അവിടേക്ക് സംഭാവന ചെയ്യണം. ഒരു കാൽനടയാത്രത്രക്കാരനോട് വഴിയന്വേഷിച്ച് അവിടെയെത്തി. നിയമനിർദേശങ്ങൾ ഉല്ലേഖനം ചെയ്ത ബോർഡ് വായിച്ചപ്പോൾ രണ്ട് കാര്യങ്ങൾ മനസ്സിലായി. ഒന്ന്, ലൈബ്രറിയിൽ പ്രവേശിക്കണമെങ്കിൽ മുൻകൂട്ടി അപ്പോയ്ന്റ് മെന്റ് എടുക്കണം. രണ്ട്, ഞാൻ വളരെ വൈകിയിരിക്കുന്നു. പ്രതീക്ഷ കൈവെടിയാതെ ബിൽഡിംഗിന്റെ പ്രവേശനകവാടം അന്വേഷിച്ച് ചുറ്റും നടന്നു. അവസാനം നിഗൂഢമായ ആ കവാടം കണ്ടെത്തി.
അസമയത്തെ എന്റെ വരവു അവിടെയിരിക്കുന്ന സ്റ്റാഫുകൾക്ക് അത്ര പിടിച്ചിട്ടില്ല എന്ന് അവരുടെ തുറിച്ചു നോട്ടത്തിൽ നിന്നും മനസ്സിലായി. ട്രാൻസ്ലേറ്റർ ആപ്പിൽ എന്റെ അപേക്ഷ ടൈപ് ചെയ്ത് അവർക്ക് കാണിച്ചു കൊടുത്തു. അൽപ സമയത്തിന് ശേഷം യൂലിയ ബെർസകീന എന്ന് പേരുള്ള ഒരു വനിത വന്നു. അവരാണ് ഡൊണേഷൻ ഗ്രൂപ്പിന്റെ ഹെഡ്. എന്റെ ഡീറ്റയിൽസ് എഴുതാൻ ആവശ്യപ്പെട്ട് അവർ എനിക്കൊരു ഫോം നൽകി. അത് പൂരിപ്പിച്ചതിന് ശേഷം പുസ്തകം കൈ മാറുന്ന ഒരു ഫോട്ടോയുമെടുത്ത് സമ്പൂർണ സംതൃപ്തനായി ഞാൻ പടിയിറങ്ങി. എനിക്ക് വിശക്കുന്നുണ്ടായിരുന്നുന്നു. അടുത്ത കഫേ യിൽ കയറി ശവർമ സാൻഡ്വിച്ചും മിന്റ് ടീയും കഴിച്ചു.
പുറത്തിറങ്ങിയപ്പോൾ ഏതോ ഒരു കമേഴ്ഷ്യൽ സ്ഥാപനത്തിന്റെ ബാനർ കഴുത്തിൽ തൂക്കി ഒരു വൃദ്ധൻ നിൽക്കുന്നുണ്ട്. ക്രൂരമായ അതിശൈത്യത്തിൽ അദ്ദേഹത്തിന്റെ ആ നിൽപ് സങ്കടം തോന്നിക്കുന്നതായിരുന്നുന്നു. വാണിജ്യവത്കരണത്തിന്റെ ഇരയായി ആ മനുഷ്യൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ കാശ്മീരിലേയും ഫലസ്തീനിലേയും സംഘർഷപ്രദേ ശങ്ങളിൽ മനുഷ്യ കവചങ്ങളായി ജീവൻ ബലിനൽകേണ്ടി വന്ന ആയിരങ്ങളെ ഓർമവന്നു.
* * *
* * *