PRESS RELEASE
ദാറുൽ ഹുദാ പശ്ചിമ ബംഗാൾ ഓഫ് കാമ്പസിന്റെ ബുക് ട്രൈൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
കൊൽക്കത്ത: ദാറുൽ ഹുദാ പശ്ചിമ ബംഗാൾ ഓഫ് കാമ്പസിന്റെ ബുക് ട്രൈൻ കാമ്പയിൻ പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ മുജീബ് ജൈഹൂൻ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ബംഗാൾ കാമ്പസ് ലൈബ്രററിയിലേക്ക് നൽകിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഇസ്ലാമിക ദർശനം അതിമഹത്വവും പാവനവുമാണ്, ലോകജനത അത് പൂർണാർത്ഥത്തിൽ ഉൾകൊള്ളാൻ തയ്യാറാകേണ്ടതുണ്ട്. രാഷ്ട്ര നിർമ്മിതിക്ക് ഓരോ വ്യക്തിയും വലിയ പ്രാമുഖ്യം നൽകണം, ആ രീതിയിൽ മുന്നേറാൻ രാജ്യത്തെ ഓരോ പൗരനും മുന്നോട്ട് വരികയും വേണമെന്നും ജൈഹൂൻ പറഞ്ഞു. ഇന്ത്യാ രാജ്യത്തിന് നൊബേൽ സമ്മാനം നേടിയ പല പ്രമുഖരുടെയും മണ്ണാണ് ബംഗാളിന്റേത്. കേരളവും ബംഗാളും രാഷ്ട്രീയവും സർഗാത്മകവുമായ വലിയ ബന്ധമാണുള്ളത്. മതഭൗതിക വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നൽകുന്ന, ദാറുൽ ഹുദായുടെ ബംഗാളിലേക്കുള്ള കടന്ന് വരവ് സംസ്ഥാനത്തിന്റെ പഴയ കാല പ്രൗഢിയും പ്രതാപവും തിരിച്ച് കൊണ്ട് വരാൻ ഏറെ സഹായകമാണ്.
പ്രാദേശികമായ സാംസ്കാരിക വൈവിധ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. ബംഗാളിൽ ഇസ്ലാമിന്റെ തനത് രൂപം പുനരുജ്ജീവിപ്പിക്കാൻ ദാറുൽ ഹുദാ കാമ്പസിന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു വെന്നും ജൈഹൂൻ കൂട്ടിച്ചേർത്തു.
ഗൾഫ് സത്യധാര പബ്ലിഷർ ശിഹാസ് അബൂബക്കർ , ബംഗാളി സയന്റിസ്റ്റ് ഡോ.മുൻഖിർ ഹുസൈൻ, ശാഫി ഹുദവി എന്നിവർ പങ്കെടുത്തു.