ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ് ബുക് സെൽ
അൽഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ, ദാൂൽഹുദാ ഇസ്ലാമിക് അക്കാദമി
ഹിദായനഗർ, ചെമ്മാട്, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi
13
അയോസോഫിയ മസ്ജിദ്
ഇസ്ലാമിക വാസ്തുശിൽപങ്ങൾ സംസ്കാരത്തിന്റെ സാക്ഷിമൊഴികളാണ്. വിശ്വാസത്തിന്റെയും നിലപാടുകളുടെയും ആത്മപ്രകാശനമാണ് അവ. തുർക്കിയിലെ ഹമാമുകൾ (പൊതുകുളിമുറികൾ) മുതൽ കാശ്മീർ താഴ്വരയിലെ നയന മനോഹരങ്ങളായ ഉദ്യാനങ്ങൾ വരെയും ആഫ്രിക്കയിലെ കളിമൺ നിർമിത പള്ളികൾ മുതൽ നീലിമയുടെ സകല സൗന്ദര്യങ്ങളും ആവാഹിച്ച് നിലകൊള്ളുന്ന ഇസ്വ്ഫഹാനിലെ മഖ്ബറകൾ വരെയും ഈ അദൃശ്യസത്ത വ്യാപരിച്ചുകിടക്കുന്നുണ്ട്.
വാസ്തുശിൽപങ്ങളിലെ കലാശൈലികളാണ് ഇവിടെ വിഷയം. മിഹ്റാബുകളായും മിമ്പറുകളായും മിനാരങ്ങളായും കമാനങ്ങളായും നിരന്നുകിടക്കുന്ന ഇവ ദൈവലോകത്തെ പ്രഭാനിലയങ്ങളാണ്. ആ വെളിച്ചമാണ് ആഗോള കലാപ്രേമികളുടെ ഹൃദയങ്ങളെ ഇവയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികൾ ഉൾക്കൊള്ളുന്ന പോലെ പള്ളികൾ ദൈവത്തിന്റെ ഗേഹങ്ങളാണ്. അതുകൊണ്ടുതന്നെ അലങ്കാരത്തിന്റെയും സൗകുമാര്യത്തിന്റെയും സമൃദ്ധഭൂമിയായാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്. അല്ലെങ്കിൽ ഇസ്തംബൂളിലെ ഏറ്റവും വലിയ പള്ളിയായി ഗണിക്കപ്പെട്ടിരുന്ന അയോസോഫിയ (ഹാജിയാസോഫിയ) പോലെ ഒരു പരിവർത്തന സംരംഭത്തിലൂടെ അത് ഇസ്ലാമീകൃതമായി പുറത്തുവരുന്നു. ഏതായാലും സൃഷ്ടിയും സ്രഷ്ടാവുമുള്ള ഗാഢബന്ധത്തിനു മുമ്പിൽ കെട്ടിടത്തിന്റെ നിർമാണചാരുതക്ക് അനിഷേധ്യമായ സ്ഥാനമുണ്ട്.
ഹുസൈൻ നസ്ര് വിലയിരുത്തുന്നപോലെ ഒരാൾ വാസ്തുശിൽപാലങ്കാരം മുറ്റിനിൽക്കുന്ന ആരാധനാലയത്തിൽ ഇരിക്കുന്നതിലൂടെ അവൻ ദൈവാസ്തിക്യത്തിന് തുടികൊട്ടുന്ന പ്രകൃതിയുടെ ഹരിതാഭയുമായി ഇണങ്ങിച്ചേരുകയാണ്. അവിടെ നിന്നും ലഭിക്കുന്നതിന്റെ ഒരു ഭആഗം ഇവിടെ നിന്ന് സ്വായത്തമാക്കാൻ സാധിക്കുന്നു.(1) അതിനാൽ യഥാർഥ ഭക്തനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സെപ്പോഴും ശാന്തമാണ്. പുറത്തിറങ്ങുമ്പോഴും അകത്ത് കയറുമ്പോഴും അവന്റെ ദൃഷ്ടിയിൽ പെടുന്നത് ഒരേ ആശയത്തെ തന്നെ പ്രതിനിധീകരിച്ചിരിക്കുന്നു.
അഥവാ, ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളായ ഏകത്വവും (തൗഹീദ്) സമത്വവു(മുസാവാത്ത്)മാണ് ഇവിടെ വ്യക്തമാകുന്നത്. നാദിർ അർദലനും (ചമറശൃ അൃറമഹമി) ലാലിഹ് ബഖ്തിയാറും (ഘമഹശവ ആമസവവേശമൃ) തങ്ങളുടെ അ ടലിലെ ീള ഡിശ്യേ എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഈ വസ്തുത രേഖപ്പെടുത്തുന്നുണ്ട്: ‘കെട്ടിടത്തിന്റെ മുഴുവൻ ഭാഗങ്ങളും തമ്മിലുള്ള ഒത്തൊരുമയിലും കൃത്യതയാർന്ന ബന്ധത്തിലും പരിപൂർണതയിലും പ്രകടമാകുന്നത് ദൈവികമായ ഏകത്വത്തിന്റെ മഹിതമായ ആശയമാണ്. അങ്ങനെ ഇസ്ലാമിക കലയുടെ സമഭാവനയും ശാന്തതയും സമാധാനവും കളിയാടുന്ന ലോകം പണിയാൻ അവർ കൊതിച്ചു.’ മിനാരങ്ങളുടെയും കുംഭഗോപുരങ്ങളുടെയും കാര്യത്തിലും അവസ്ഥ ഇതുതന്നെ. അവയുടെ ഘടനയിലും അലങ്കാരത്തിലും ഗോപ്യമായി കിടക്കുന്നത് ദൈവികമായ ഏകത്വം തന്നെയാണ്. അവയിലെ ഓരോ വ്യത്യസ്തങ്ങളായ രൂപങ്ങളും നിരകളും വരകളും ബിന്ദുക്കളും ഉയർന്നുനിൽക്കുന്ന ഒരു കേന്ദ്രബിന്ദുവിലേക്കാണ് ചെന്നുമുട്ടുന്നത്. കാലിഗ്രഫിയും അറബെസ്ഖും കെട്ടിടങ്ങളുടെ അലംകൃത കൊത്തുപണികളും ഇസ്ലാമിക വാസ്തുശിൽപകലയുടെ വശ്യകേന്ദ്രങ്ങളാണ്. ഇസ്ലാമിക വാസ്തുവിദ്യ ഒരു ഉപരിതലാലങ്കാരം മാത്രമല്ല, ജനങ്ങൾക്ക് ഭൗതികവും ആധ്യാത്മികവുമായ സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ഉപാധി കൂടിയായി മാറുന്നതിവിടെയാണ്. ആരാധനാകർമങ്ങളുടെ രൂപവും ഇത് വിശദീകരിക്കുന്നു എന്ന് വരുമ്പോൾ സമൂഹസംസ്കരണത്തിൽ ഇവയുടെ പങ്ക് മഹത്തരമാകുന്നു. വലിയ സൗധങ്ങളിലും രമ്യഹർമങ്ങളിലും ഖുർആനിലെ പ്രസക്തങ്ങളായ സൂക്തങ്ങൾ ആലേഖനം ചെയ്യപ്പെടുമ്പോൾ ധിഷണാശാലികളായ കലാപ്രിയരിതിനെ ദൈവത്തിലേക്കുള്ള കോണിപ്പടിയായാണ് മനസ്സിലാക്കുന്നത്. കെട്ടിടങ്ങളുടെ അതിസങ്കീർണമായ കലാവിരുതുകളെ പടച്ചെടുക്കാൻ പുരോഗമിച്ച ക്ഷേത്രഗണിതങ്ങളും ഗണിതശാസ്ത്രങ്ങളും ജനവാസനയെ ലക്ഷീകരിച്ചായിരുന്നു. ഗണിതശാസ്ത്രപരവും സാമ്പ്രദായികവും സംഖ്യാനുപാതികവുമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ശാഹ് പള്ളി പോലെയുള്ള വാസ്തുശിൽപങ്ങൾ ഇതിനുദാഹരണങ്ങളാണ്. ഇക്കാലത്ത് നിർമാണ പ്രവർത്തനങ്ങളുടെ സ്ഥലനിർണയത്തിൽ ഗോളശാസ്ത്രം (അെ്ീിീാ്യ) വല്ലാതെ സ്വാധീനിച്ചിരുന്നു. ഉദാഹരണത്തിന് ഇന്ന് ബഗ്ദാദ് സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെ ജ്യോതിശാസ്ത്രപരമായി തീരുമാനിക്കപ്പെട്ടതും വിശിഷ്ടമായി ക്രമപ്പെടുത്തപ്പെട്ടതുമാണ്.(2)
മിമ്പറുകൾ ആത്മൈക്യത്തിന്റെ കലാരൂപങ്ങളാണ്. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഏകബിന്ദുവിലേക്ക് ആവാഹിക്കപ്പെടുകയാണിവിടെ. മൂന്നു പടികൾ കേവലമൊരു രൂപത്തിലും ഇത് സാധ്യമാകും. പക്ഷേ, ഒരു മേലലങ്കാരം കൂടി കടന്നുവരുമ്പോൾ ആത്മികത ശതഗുണീഭവിക്കുന്നു. കൊത്തുപണികളിലൂടെ ആരാധനകളിൽ വരെ മനസ്സിനെ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. ദൈവവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കലാരൂപങ്ങളുടെ ബഹിർസ്ഫുരണമാണിത്.
ഇസ്ലാമിക ലോകത്തെ പ്രഥമ മിമ്പർ തിരുനബി � യുടെ പള്ളിയിലാണ്. തച്ചുശാസ്ത്രനെ നേരിൽ കണ്ട് അലങ്കരിച്ച രൂപമായിരുന്നു ഇതിന്. മൂന്ന് പടവുകളുള്ള ഇതിൽ തിരുമേനി � യുടെ പദന്യാസങ്ങൾ ഊന്നുനിൽക്കുമ്പോൾ ആദൃശ്യമായൊരു ഗാംഭീര്യത നിഴലിച്ചുനിൽക്കുമായിരുന്നു. മിഹ്റാബിന്റെ വലതുപാർശ്വത്ത് സംവിധാനിക്കപ്പെടുന്ന രൂപത്തിൽ അലങ്കാര കലകൾ കയറിക്കൂടുന്നത് ഹാറൂൻ റശീദിന്റെ കാലത്തോടെയാണ്.(3)
മിഹ്റാബുകൾ പ്രാർഥനയുടെ ദിശാനിർണയങ്ങളാണ്. ഇത് വാസ്തുശിൽപത്തിൽ കുളിച്ചുനിൽക്കുമ്പോൾ ദ്രഷ്ടാവ് പരിസരം മറന്ന് അവയിൽ ഇഴുകിച്ചേരുന്നു. അതിനാൽ പ്രാർഥനക്കു വേണ്ടി മാത്രം ഒരുക്കപ്പെടുന്ന സൗധങ്ങളുടെ സവിശേഷതയല്ല ഇത്. ഉറക്കം, കച്ചവടം, സംസ്കാരം തുടങ്ങിയ ആവശ്യങ്ങൾക്കും ഇത് നിർമിക്കപ്പെടുന്നു.(4) ചിലയിടങ്ങളിൽ നിരന്നുനിൽക്കുന്ന സ്തൂപങ്ങളും അർധഗോപുരങ്ങളുമാണ് ഇവയിൽ ചാരുത പരകുന്നത്. കാലിഗ്രഫിയുടെ നിറവിൽ ഹൃദയങ്ങളിവിടെ കൂടുതൽ അടുത്തുനിൽക്കുന്നു. പൈതൃകധാരയിൽ ഒരു പള്ളിക്ക് ഒന്ന് എന്ന നിബന്ധനകളുണ്ടായിരുന്നില്ല. കൈറോയിലെ അഹ്മദ് തൂലൂൻ മസ്ജിദ് വിളിച്ചുപറയുന്നതുപോലെ അഞ്ച് ശൈലികളെയാണ് ഇത് പരിചയപ്പെടുത്തുന്നത്.
കമാനാകൃതിയിലുള്ള നിർമാണഘടന ചിന്തകളുടെ അനിശ്ചിതത്വത്തെ പരിപോഷിപ്പിക്കുന്നു. ഒന്നിൽ നിന്ന് തുടങ്ങി അവസാനിക്കാത്ത ആശയചക്രണമാണിവിടെ സംഭവിക്കുന്നത്. യാഥാർഥ്യങ്ങളിൽ നിന്ന് യാഥാർഥ്യങ്ങളിലേക്കുള്ള ഈ ഗതിമാറ്റം പരോക്ഷമായ ഒരാത്മാവിൽ വന്നണയുന്നു. കമാനങ്ങളിൽ തെറിച്ചുനിൽക്കുന്ന ശിൽപകലയും കൊത്തുപണികളും ഇതിനെ ദൃഢീകരിക്കുന്ന അടിസ്ഥാനങ്ങളാണ്. പുരാതനകാലം മുതൽക്കേ വാസ്തുശിൽപ ഭംഗിക്കായി കെട്ടിടങ്ങളിലും റോഡുപാല നിർമിതിയിലുമാണ് ഇത് പുറത്തുവരുന്നത്. മുകളിൽ നിന്നുള്ള അമിതഭാരം താങ്ങിനിറുത്തുന്ന കലാശൈലി ആയതുകൊണ്ടുതന്നെ കല്ല്, മരം, ഇരുമ്പ്, കോൺക്രീറ്റ് തുടങ്ങിയവയിൽ ഇത് ജന്മമെടുത്തിരുന്നു. വലിയ പാലങ്ങൾ പോലെയുള്ളതിന് ഉരുക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഏതായിരുന്നാലും അമൂർത്തതയെന്ന ഇസ്ലാമിക കലയുടെ പരമാത്മാവ് ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉൾക്കൊള്ളുന്നതാണ് ഇവയെല്ലാം.
മിനാരങ്ങൾ വാസ്തുശിൽപകലയിൽ അലംഘനീയമായ സ്ഥാനം വഹിക്കുന്നു. പ്രകടനത്തിലുപരി അതിന്റെ രൂപത്തിലും ഭാവത്തിലുമാണ് ഇത് തെളിഞ്ഞുകിടക്കുന്നത്. അല്ലെങ്കിലും മിനാരങ്ങൾ ദൈവിക വിളിയാളത്തിന്റെ പ്രതീകങ്ങളാണ്. പ്രതിദിനം അഞ്ചുതവണ വിശ്വാസികൾ ദിവ്യസ്മൃതിയിൽ അലിഞ്ഞുചേരുന്നത് രാഗാത്മകത ശ്രവിച്ചുകൊണ്ടാണ്. ആദ്യകാലങ്ങളിൽ ഒരു കെട്ടിടത്തിന് ഒരു മിനാരമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ആരാധനലായങ്ങളുടെ കുത്തകയുമായിരുന്നില്ല. ലൈതൗസുകളായും സ്മാരകസൗധങ്ങളായും ഓർമകളുടെ ചെപ്പ് തുറക്കുന്നവയായിരുന്നു ഇവ. ഇസ്ലാമിക ലോകത്തെ പ്രഥമ പള്ളി-ബന്ധിത മിനാരം (660) ഇറാഖിലെ ബസ്വറയിലായിരുന്നുവെന്നാണ് അനുമാനം. ക്രമേണ ഇതിന്റെ നിർമാണത്തിനപ്പുറം കലാസൗഷ്ടവമായി ശിൽപികളുടെ ശ്രദ്ധ. അങ്ങനെയാണ് മൊറോക്കോയിലെ മസ്ജിദുൽഹസന്റെ (12-ാം നൂറ്റാണ്ട്) മിനാരങ്ങളും ടുണീഷ്യയിലെ ഖൈറുവാൻ മോസ്കിന്റെ ഗോപുരങ്ങളും അദിർനയിലെ മസ്ജിദുസലീമിയയുടെ(5) മിനാരങ്ങളും ഉയർന്നുവരുന്നത്. ഇവിടെയാണ് ഉസ്മാനിയൻ ശിൽപിയായ സിനാൻ (മ. 1588) ശ്രദ്ധേയനാകുന്നത്.(6)
ഇസ്തംബൂളിലെ അയാസോഫിയ മസ്ജിദ് ദീർഘകാല ചരിത്രത്തിന്റെ സാക്ഷിയാണ്. ആകാശത്തെ വാരിപ്പുണരാൻ ഒരുമ്പെട്ടിരിക്കുന്ന നാല് കൂറ്റൻ മിനാരങ്ങൾക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. ക്രിസ്ത്യൻ ആചാരങ്ങളുടെയും മുസ്ലിം ആരാധനകളുടെയും ടൂറിസ്റ്റ് ആസ്വാദനത്തിന്റെയും സമ്മിശ്രമായ തികട്ടലുകൾക്ക് വേദിയാകുമ്പോൾ കൈപ്പിന്റെയും അടങ്ങാത്ത അഭിനിവേശത്തിന്റെയും ഓർമകൾ ഒഴുകിവരികയാണ് ആ അലംകൃത കടൽഭിത്തികൾക്ക് മുമ്പിൽ. അഭിമാനത്തോടെ വിസ്തരിച്ചുനിൽക്കുന്ന കുംഭഗോപുരങ്ങൾക്ക് മുന്നിൽ… വാസ്തവത്റ്റ്ഹിൽ സെക്യുലറിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അയാസോഫിയ.
ഇസ്തംബൂളിലെ ഏറ്റവും വലിയ ജുമുഅമസ്ജിദായിരുന്ന ഇതിന്റെ പ്രഥമ നിർമാണം നടത്തിയത് കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ നെറുകയിൽ ഊറ്റംകൊള്ളുന്ന ഈ വശ്യശൈലിക്ക് കലാത്മകത പകർന്നത് മികച്ച വാസ്തുശിൽപികളായ ട്രാൻസിലെ ആൻതമിയസും മിലറ്റസിലെ ഇസിഡോറുമായിരുന്നു. അഞ്ചു വർഷവും പത്തു മാസവും നീണ്ടുനിന്ന നിർമിതിയുടെ അടിവര വീഴുമ്പോൾ ഭൗതിക കലാവീക്ഷണത്തിന്റെ ഏറ്റവും വലിയ സാക്ഷാൽക്കാരമായിട്ടായിരുന്നു ഇത് പുറത്തുവന്നത്. ആത്മാവില്ലാത്ത ശിൽപങ്ങൾക്കു മുമ്പിൽ ഇതിന്റെ ഉദ്ഘാടനമാകട്ടെ, ദൈവത്തെ തന്നെ വെല്ലുവിളിക്കുന്ന നിലക്കും. ക്രി. 537 ൽ ദേവാലയം തുറക്കപ്പെടുമ്പോൾ ജസ്റ്റിനിയൻ ചക്രവർത്തി വിളിച്ചുപറഞ്ഞത്, ശലമോൻ (സുലൈമാൻ നബി), അങ്ങയെ ഞങ്ങൾ കടത്തിവെട്ടിയിരിക്കുന്നു എന്നാണ്. ഉദൃത രേഖകൾ പോലെ ഭൗതിക വാസ്തുശിൽപത്തിൽ അങ്ങേയറ്റമായിരുന്നു ഇതിന്റെ നിർമാണഘടന. മുമ്പിൽ തന്നെ തലയുയർത്തി നിൽക്കുന്ന ചക്രവർത്തിയുടെ പ്രതിമയും മണ്ഡപങ്ങളും വിശിഷ്ടാശ്രമങ്ങളും ചക്രവർത്തിമന്ദിരവും വൻകവാടങ്ങളും കുരിശാകൃതിയിലുള്ള അകത്തളങ്ങളും ഗ്യാലറികളും മാറ്റുകൂട്ടുന്നു. വൈവിധ്യമാർന്ന വർണരാജിയിൽ ചാലിച്ചെടുത്ത മാർബിൾ സ്തൂപങ്ങളും യേശുവിന്റെയും മറിയമിന്റെയും സാങ്കൽപിക ചിത്രങ്ങൾ കൊത്തിവെച്ച ചുമരുകളും വർണോജ്ജ്വലമായ സ്വർണത്തോരണങ്ങൾ ചാർത്തിയ താഴികക്കുടങ്ങളും ഇഷ്ടികയിൽ നിർമിച്ചെടുത്ത അലംകൃത അൾത്താരയും ബലിത്തറകളും ഈ അലങ്കാരശ്രേണിക്ക് പുതിയ ഭാവവും രൂപവും സമ്മാനിക്കുന്നു.
ഏതായിരുന്നാലും, ഭൗതിക കലയുടെ മൂർധന്യതയിൽ വിരാജിച്ചിരുന്ന അയാസോഫിയ മുസ്ലിം കരങ്ങളിലെത്തുന്നത് 15-ാം നൂറ്റാണ്ടിന്റെ ഒത്ത മധ്യത്തിൽ തുർക്കികൾ കോൺസ്റ്റന്റിനോപ്പ്ല് കീഴടക്കുന്നതോടെയാണ്. ശത്രുക്കൾക്ക് മുമ്പിൽ മാലാഖയുടെ ആശ്ലേഷം തേടി ദേവാലയത്തിൽ അഭയം തേടിയ ക്രൈസ്തവരെ ബന്ദികളാക്കിയായിരുന്നു ഇത് പിടിച്ചെടുത്തത്.
ഇതോടെ ആത്മാവില്ലാത്ത കലാലോകത്തുനിന്ന് അയാസോഫിയ ആത്മികമൂല്യത്തിന്റെ കാൻവാസിലേക്ക് മാറ്റപ്പെട്ടു. ത്രിത്വത്തിന്റെ നിശ്ശബ്ദതയിൽ ഏകത്വത്തിന്റെ ബാങ്കൊലികളുയർന്നു. അയാസോഫിയയുടെ അശുദ്ധ ചുമരുകൾ വിശുദ്ധ ജപങ്ങൾ കേട്ട് കോരിത്തരിച്ചു. ഇസ്ലാമീകരണത്തിന്റെ ശബ്ദങ്ങൾ ഉയർന്നുകൊണ്ടിരുന്നു. വാസ്തുശിൽപത്തിൽ മാറ്റങ്ങൾ വന്നു. ചുമരിലെ അശ്ലീലതക്കു മുകളിൽ ചാരനിറത്തിൽ പുതിയ രൂപങ്ങൾ കയറിപ്പറ്റി. പ്രതിമകൾ എടുത്തെറിയപ്പെട്ടു. മുഖം കഅ്ബാലയത്തിലേക്ക് തിരിഞ്ഞു. വിശ്വാസികൾ പ്രഥമ നമസ്കാരത്തിന് അണിനിരക്കുകയായി.
പിന്നീടുള്ള ദിനങ്ങൾ അയാസോഫിയയുടെ സുവർണകാലമായിരുന്നു. നാഥന്റെയും ഇഷ്ടഭാജനത്തിന്റെയും നാമങ്ങൾ കൊത്തിവെക്കപ്പെട്ട ചുമരലങ്കാരവും കാലിഗ്രഫിയും കണ്ട് വിശ്വാസികൾ നിർവൃതിയടയുമ്പോൾ അതിന്റെ വശ്യത പൂർവോപരി ശക്തിപ്പെടുകയായി. ദിനംപ്രതി അഞ്ചുനേരവും ഭക്തർ ആത്മകുളിരു തേടി ഒഴുകിക്കൊണ്ടിരുന്നു.
സുൽഥാൻ മുഹമ്മദ് രണ്ടാമനാണ് ഇതിന് ഇസ്ലാമിക വസ്തുശിൽപത്തിന്റെ ആത്മാവ് നൽകിയത്. പുതിയപുതിയ ശൈലികൾ പകരുന്ന മിനാരങ്ങളും അലങ്കാരരൂപങ്ങളുമായിരുന്നു ഇത്. സലീം രണ്ടാമനും മുറാദ് മൂന്നാമനും ഇതേ ഡ്യൂട്ടി തന്നെ വർണാഭമാക്കുകയായിരുന്നു. താഴികക്കുടത്തിന്റെ ഹിരണ്യതേജസ്സും അതിലെ കുരശയടയാളത്തിനു പകരം നക്ഷത്രാങ്കിത അർദ്ധോദയ ചന്ദ്രനും കടന്നുവരുന്നത് അങ്ങനെയാണ്. കലാപ്രേമിയായ മുറാദ് നാലാമൻ വിഖ്യാത കാലിഗ്രഫറായ മുസ്ഥഫ ചലബിയെക്കൊണ്ട് ചുമരുകളിൽ സ്വർണലിപികളാൽ ഖുർആൻ സൂക്തങ്ങൾ എഴുതിക്കൂട്ടി. അവക്കിടയിലൂടെ ഇബ്റാഹീമുൽ അഫൻദി ഖലീഫമാരുടെ നാമങ്ങൾ ദ്വിമാനതലത്തിൽ ചാരുതയോടെ കൊത്തിവെച്ചു. സൗകുമാര്യം തുളുമ്പുന്ന ഒരു മിമ്പറും മിഹ്റാബും സജ്ജീകരിക്കപ്പെടുകയുണ്ടായി.
പിന്നീട് കടന്നുവന്ന മഹ്മൂദ് ഒന്നാമന് ചെയ്യാനുണ്ടായിരുന്നത് പാരിസ്ഥികമായചില അലങ്കാരവേലകളായിരുന്നു. സമീപത്തുതന്നെ മനോഹാരിയായ ഒരു ജലധാരയും കലാലയവും ഗ്രന്ഥപ്പുരം ഊട്ടുപുരയും നിർമിച്ച് അദ്ദേഹം പള്ളി സജീവമാക്കി.
പക്ഷേ, വിധിയുടെ ഗതി പിന്നീടാണ് ലോകമറിയുന്നത്. നൂറ്റാണ്ടുകളോളം വിശ്വാസികൾ സാഷ്ടാംഗം നമിച്ച അയാസോഫിയ പരിഷ്കാരിയായ അഥാ തുർക്കിന്റെ ഇരയാവുകയായിരുന്നു. ധാരാളം പള്ളികളും മതസ്ഥാപനൻഗ്ങളും ഭൗതികവൽക്കരിച്ച കൂട്ടത്തിൽ അയാസോഫിയ പുരാവസ്തുവകുപ്പിനു കീഴിലുള്ള മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ടു. മതനിരാസമെന്നോണം മൊസൈക്കിൽ കൊത്തിവെച്ച അലങ്കാരവും മുദ്രകളും കൊത്തിമാറ്റി. പണ്ട് ആഛാദനം ചെയ്ത ചിത്രങ്ങളെല്ലാം അനാവൃതമായി. പള്ളിച്ചുമരിൽ കന്യാമർയമിന്റെയും യേശുവിന്റെയും രൂപങ്ങൾ തെളിഞ്ഞുവന്നു. ഖേദകരമെന്നു പറയട്ടെ, മിനാരങ്ങളിൽ ബാങ്കൊലി മുഴങ്ങിക്കേട്ട അയാസോഫിയ ഇന്ന് കേവലമൊരു സന്ദർശന കേന്ദ്രം മാത്രമായി പ്രപതിച്ചിരിക്കുന്നു. പക്ഷേ, ഇസ്ലാമിക വാസ്തുശിൽപം നൽകിയ ഒരു വശ്യത ഇന്നുമതിൽ പ്രഭാമയമായിത്തന്നെ നിൽക്കുന്നു. പച്ചപ്പിനിടയിൽ പ്രത്യേകം നിറം സ്വീകരിച്ച് തല ഉയർത്തിനിൽക്കുന്ന ഇത് ആരെയും ആകർഷിക്കുന്നതാണ്.(7)
സമകാലിക വാസ്തുശിൽപം വിലയിരുത്തുമ്പോൾ സാമൂഹിക സംഭ്രമങ്ങളാണ് തെളിഞ്ഞുവരുന്നത്. ആധുനികതയടെ വിളറിയ മുഖച്ഛായയിൽ ഇതൊരു ഭീകരതയെ നിഴലിച്ചുകാട്ടുന്നു. കെട്ടിട നിർമാണ രൂപരേഖക്കും നിർമാണത്തിനും യുക്തിയുക്തവും നിർമാണപരവുമായ രീതിയാണ് ഈ ആധുനികത സമ്മാനിക്കുന്നത്. അതേസമയം പരമ്പരാഗത വാസ്തുശിൽപത്തെ നാം സ്നേഹിക്കുകയും മൂല്യവത്തായി കാണുകയും ചെയ്യുമ്പോൾ കേവലം ചില പ്രതിബിംബങ്ങൾ മാത്രമായാണ് അവ നമുക്കു മുമ്പിൽ തെളിഞ്ഞുവരുന്നത്. സത്യത്തിൽ ഇന്നത്തെ കലാരംഗത്ത് മുഴച്ചുകാണുന്ന പ്രവണത ആധുനിക തത്ത്വങ്ങളോടുള്ള അന്ധമായ അനുകരണമാണ്. അതുകൊണ്ടുതന്നെ ആധുനിക വാസ്തുവിദ്യ ജന്മം നൽകിയ ആശയങ്ങളുടെ ദൗർലഭ്യത നിരാശാജനകം തന്നെ. എങ്കിലും വിരളമായി പാരമ്പര്യത്തോടും പൈതൃകത്തോടും ബന്ധം സ്ഥാപിക്കുന്ന ചരിത്രപരമായ കെട്ടിടങ്ങളുടെ കമാനങ്ങളും താഴികക്കുടങ്ങളും നമ്മുടെ വാസ്തുശിൽപങ്ങളിലും ഉയർന്നുവരുന്നു. പക്ഷേ, ആത്മാർഥതയില്ലാത്ത ഈ വൃത്തി പ്രതിഫലാർഹമാണോ എന്നത് സംശയാതീതമാണ്.
യഥാതഥാ, ഇമേജിനെക്കുറിച്ചുള്ള ഈ പ്രശ്നം മുസ്ലിം കലാകാരന്മാരുടെ ഒഴിയാബാധയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂതകാല ഇസ്ലാമിക വാസ്തുവിദ്യയുടെ മഹത്തരമായ ആദർശത്തെ ഒരു പുനരവലോകനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. പരിതസ്ഥിതിയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇസ്ലാമിക വാസ്തുവിദ്യ; രീതിശാസ്ത്രത്തിന്റെയും നിർമാണ സമ്പ്രദായത്തിന്റെയും മേഖലകളിൽ വിജ്ഞാനത്തിന്റെ സാർവത്രിക പുരോഗതിയിലും ഘടനാപരമായ നവരീതികളിലും കലാശിച്ച ഒരന്വേഷണം.(8)
മുസ്ലിം ലോകത്തെ വാസ്തുശിൽപങ്ങളും ശിൽപകലകളും മഹത്തരമായ ഒരന്വേഷണത്തിന്റെ പരിണിതികളാണ്. അന്ധമായ അനുകരണത്തിൽ നിന്ന് ഉപരിപ്ലവമായ രൂപാലങ്കാരത്തിൽ നിന്ന് മോചനം നേടലാണ് ഏറെ കരണീയം.