വളരെ സജീവമായ നിലയില്‍ ഇസ്ലാമിക മത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ വിവിധ ലക്ഷ്യങ്ങളിലധിഷ്ഠിതമായി മുസ്ലിം സമുദായത്തില്‍ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. സമുദായത്തിന്റെ പൊതുവായ ആവശ്യങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ എന്നതാണ് നമ്മുടെ ചര്‍ച്ചാവിഷയം. T.P. Abdullakoya Madani sharing his views on scope of Kerala Muslims’ unity (തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
ഡോ. ഹുസൈന് മടവൂര്‍:Kerala Muslim Unity
കഴിയുന്ന മേഖലകളിലെല്ലാം മനുഷ്യര്‍ ഒന്നിച്ച് നില്‍ക്കണമെന്നതാണ് ഇസ്ലാമിന്റെ താല്പര്യം. മനുഷ്യര്‍ എന്ന നിലയില്‍ ലോകത്തെ എല്ലാ മനുഷ്യരും ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാ ഇന്ത്യക്കാരും ഐക്യത്തില്‍ ജീവിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമാണ്. ഒരു ആദര്‍ശത്തിന്റേയും മതത്തിന്റേയും അനുയായികള്‍ എന്ന നിലയില്‍ മുസ്ലിംകള് കഴിയുന്നത്ര ഐക്യത്തില്‍ പ്രവര്‍ത്തിക്കണം. ആശയപരവും നയപരവുമായ കാര്യങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുകാര്യങ്ങളില്‍ യോജിക്കാനാവും. Dr Hussain Madavoor sharing his views on Kerala Muslims’ unity.
(തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
ടി. ആരിഫലി:Kerala Muslim Unity
ലോകത്തുതന്നെ മുസ്ലിംകള് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഇന്ത്യയിലും കേരളത്തിലും ഈ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുസ്ലിംകള് ഇന്ത്യയിലും കേരളത്തിലും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ആഴം മുസ്ലിം സമുദായത്തിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് മുസ്ലിം സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം പുറത്തു നിന്നുളള മറ്റാരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്. സ്വയം ഒരു മാറ്റത്തിന് തയ്യാറാവാത്തവരെ മാറ്റത്തിന് വിധേയമാക്കുന്ന ഉത്തരവാദിത്തം അല്ലാഹു പോലും ഏറ്റെടുത്തിട്ടില്ല. ‘ഒരു സമുദായം സ്വയം പരിവര്‍ത്തനവിധേമാകാതെ അല്ലാഹു അവരെ പരിവര്‍ത്തിപ്പിക്കുകയില്ലെ’ന്നാണ് ഖുരാന് പ്രഖ്യാപിക്കുന്നത്. ഇവിടെ സമുദായത്തിന്റെ പുരോഗതിക്ക് നാം സ്വയം സന്നദ്ധമായി ഒരു ഏകീകരണത്തിലെത്തിയേ തീരൂ. T Arifali, Jama’at-e-Islami, sharing his views on scope of Kerala Muslims’ unity (തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
മുനവ്വറലി ശിഹാബ് തങ്ങള്‍: Kerala Muslim Unity
മുസ്ലിം സമുദായത്തെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കുന്ന എടാകൂടങ്ങളാണ് അനൈക്യങ്ങളും ഭിന്നിപ്പുമെല്ലാം. റസൂല്‍ തിരുമേനി (സ)യുടെ വിയോഗാനന്തരം പലപ്പോഴായി മുസ്ലിം സമുദായം പല വിഷയങ്ങളില്‍ ഭിന്നിച്ചു കൊണ്ടിരുന്നു. ഖുലഫാഉ റാശിദുകളുടെ കാലത്ത്, അവരുടെ ശക്തവും നീതിയുക്തവുമായ ഭരണം കാരണം ഒരുവിധം കുഴപ്പങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ അവര്‍ക്കായി. എന്നാലും ഭിന്നിപ്പുകള്‍ തലപൊക്കാതിരുന്നില്ല… Sayyid Munawwar Ali Shihab Thangal on the scope of Muslim unity in Kerala(തയ്യാറാക്കിയത് മഹ്മൂദ് പനങ്ങാങ്ങര)
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്:Kerala Muslim Unity
കേരളത്തിലെ മുസ്ലിംകള് ഏറെ മുന്നില്‍ നില്ക്കാന് കാരണം സമസ്ത കൊണ്ടുവന്ന വലിയ മുന്നേറ്റങ്ങളാണ്