He asked him to bring his white shroud, kissed it, stretched himself full length and saying “Lord, I obey willingly,” breathed his last. nd underneath his head rest theyfound the following verses; composed by him, probably, during the night.
Online Deception: Applying Al-Gazzali’s Thought in Navigating Deception in the Digital Age
Mujeeb Jaihoon asserts on not defining life by career, staying true to self, and being vigilant against deception in today’s world.
ഖബ്‌ര്‍ ശിക്ഷയുടെ അര്‍ത്ഥവും അതിന്റെ കാരണങ്ങളും
ഇനി ഖബ്‌റിലെ ശിക്ഷയെ സംബന്ധിച്ചാണ് വിവരിക്കാനുള്ളത്. ഖബ്‌റിലെ ശിക്ഷയും ശാരീരികം ആത്മീയം എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. ശാരീരികമായ ശിക്ഷയെ സംബന്ധിച്ച് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആത്മീയ ശിക്ഷയെ കുറിച്ചും തന്നെക്കുറിച്ചും ആത്മാവിനെ സംബന്ധിച്ചും അറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാം. അതായത് ആത്മാവ് സ്വയം സ്ത്ഥിതിചെയ്യുന്ന ഒരു വസ്തുവാണെന്നും അതിന്റെ നിലനില്‍പിന്ന് ശരീരത്തിന്റെ ആവശ്യമില്ലെന്നും മരണാനന്തരം അത് അവശേഷിക്കുന്നുണ്ടെന്നും മരണമെന്നത് അതിന്റെ നാശമല്ല. പ്രസ്തുത കൈ, കാല്‍, നേത്രം, കര്‍ണ്ണം മുതലായ അവയവങ്ങളും പഞ്ചേന്ദൃയങ്ങളും അതില്‍ നിന്ന് വേര്‍പിരിയുക മാത്രമാണെന്നും അറിഞ്ഞവര്‍ക്ക് മാത്രമേ ആത്മീയ ശിക്ഷയുടെ യാഥാര്‍ത്ഥ്യം ഗ്രാഹ്യമാകുകയുള്ളൂ.
ഒരുവന്റെ പഞ്ചേന്ദൃയങ്ങള്‍ അവനില്‍ നിന്ന് വേര്‍പ്പെടുമ്പോളും അവയ്ക്കധീനമായിരിക്കുന്ന അവന്റെ ഭാര്യ, സന്താനങ്ങള്‍, സമ്പത്ത് ദാസന്മാര്‍, ആടുമാടുകള്‍, വീടുകള്‍ എന്നിവയും എന്നല്ല ആകാശവും ഭൂമിയും അവയില്‍ അടങ്ങിയ സര്‍വ്വതും അവനുമായി വിട്ട് പിരിയുന്നു. ഇവയില്‍ പലതിനേയും അവന്‍ ത്ന്റെ സ്നേഹപാത്രമായി ഗണിക്കുകയും അവക്കായി തന്നെ അര്‍പ്പിക്കുകുയും ചെയ്തിരുന്നുവെങ്കില്‍ അവ പിരിഞ്ഞതിലുള്ള വിരഹദു:ഖത്തോടുകൂടി അവന്‍ നിലകൊള്ളുക തന്നെ ചെയ്യും. യാതൊരു വസ്തുവിനോടും മനസ്സിനെ ബന്ധിക്കാതെയും യാതൊന്നിനെയും തന്റെ പ്രേമഭാജനമാക്കിവെയ്ക്കാതെയും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സുഖം ലഭിക്കുന്നതാണ്. അള്ളാഹുവിനെ സ്നേഹിക്കുകയും അവന്റെ സ്മരണയില്‍ ആനന്ദിക്കുകയും തന്റെ ജീവിതത്തെ മുഴുക്കെ അക്കാര്യത്തിനായ് ബലിയര്‍പ്പിക്കുകയും ചെയ്താല്‍ അത്തരം വരിഷ്ട് ദാസന്മാര്‍ക്ക് മറണാനന്തരമവരുടെ സ്നേഹിതരെ പ്രാപിക്കുകയും തടസ്സങ്ങളെല്ലാം നീങ്ങി അവനു തന്റെ സൌഭാഗ്യ സ്ത്ഥാനം കരഗതമാക്കുകയും ചെയ്യും.
താന്‍ മരണാനന്തരം അവശേഷിക്കുന്നതാണെന്ന് അറിയാവുന്ന ഒരാള്‍ക്ക് അവന്‍ സ്നേഹിക്കുന്ന വസ്തുക്കള്‍ ഇഹത്തിലായിരുന്നാല്‍ ഈ ലോകത്തെ വിടുമ്പോള്‍ തീരാദു:ഖത്തിനിടയാകുന്നതാണ്. “നിനക്കിഷ്ടമുള്ളതിനെ സ്നേഹിക്കുക. നിശ്ചയമായും നീ അതിനെ വിട്ട് പിരിയും.” എന്ന് റസൂല്‍ തിരുമേനി(സ) അരുളിയിരിക്കുന്നു. താന്‍ സ്നേഹിക്കുന്നതിനെ വിട്ട് പിരിയുന്നതില്‍ ആര്‍ക്കും വേദനയുണ്ടാകും.എന്നാല്‍ പരിപൂര്‍ണ്ണമായ സ്നേഹം അര്‍പ്പിക്കേണ്ടത് അള്ളാഹുവില്‍ ആയിരിക്കണം. ഇഹലോകത്തില്‍ ആവശ്യത്തിന്നൊഴികെയുള്ളതിനെയെല്ലാം തന്റെ ശത്രുവായി പരിഗണിക്കണം. എന്നാല്‍ മരണാനന്തരം യാതൊരു സന്ദേഹത്തുനും ഇടയില്ലാത്ത നിലയില്‍ സുഖം പ്രാപിക്കാവുന്നതാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നവര്‍ക്ക് ഖബറിലെ ശിക്ഷ സൂക്ഷ്മാലുക്കള്‍ക്കല്ലെന്നും ഇഹലോകകാര്യത്തില്‍ തന്നെ ലീനരായിക്കിടക്കുന്ന ഭൌതിക സുഖലോലുപന്മാര്‍ക്കാണെന്നും ബോധ്യമാകുന്നതാണ്. അവര്‍ക്ക് അക്കാര്യത്തെ സംബ്ന്ധിച്ച് സന്ദേഹത്തിനവകാശമില്ല. “ഇഹലോകം വിശ്വാസികള്‍ക്ക് കാരാഗ്രഹവും അവിശ്വാസികള്‍ക്ക് സ്വര്‍ഗവുമാണ്.” എന്ന ഹദീസിന്റെ താല്‍പര്യവും ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
വിവാദ വിഷയങ്ങളെ സംബന്ധിച്ച്: അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥകൊണ്ടൊരുപമ
ജനമദ്ധ്യേയുള്ള അഭിപ്രായ ഭിന്നതകളില്‍ ഭൂരിഭാഗത്തേയും വീക്ഷിക്കുന്നതായാല്‍ ഓരോരുത്തര്‍ പറയുന്നതും ഓരോ തരത്തില്‍ ശരിയായൈരിക്കും. എന്നാല്‍ അവ്ര് ചിലതിനെ മാത്രം കണ്ടിട്ട് മുഴുവനും കണ്ടതായി കരുതുന്നു. ഇവരുടെ സ്ഥിതി തങ്ങളുടെ നാട്ടില്‍ ആന വന്നിരിക്കുന്നതായി കേട്ടിട്ടു അതിനെ കാണാന്‍ പോയ അന്ധരെ പോലെയത്രെ. ഈ അന്ധന്മാര്‍ കൈകൊണ്ട് ആനയെ അറിയാമെന്ന് കരുതി അതിനെ സ്പര്‍ശിച്ച് നോക്കി. ഒരുവന്‍ ആനയുടെ ചെവിയിലും മറ്റൊരുവന്‍ ആനയുടെ കാലിലും മൂന്നാമത്തവന്‍ കൊമ്പിലുമായിരുന്നു സ്പര്‍ശിച്ചിരുന്നത്. അതിനെതുടര്‍ന്ന് വേറെ ചില അന്ധന്മാര്‍ വന്നു. ആനയുടെ ആകൃതിയെ സംബന്ധിച്ച് അവരോട് ചോദിച്ചപ്പോള്‍ കാലില്‍തൊട്ടവന്‍ ആന തൂണുപോലെയാണെന്നും കൊമ്പില്‍ തൊട്ടആള്‍ ആന വടിപോലെയിരിക്കുന്നുവെന്നും ചെവിയില്‍ സ്പര്‍ശിച്ചവന്‍ ആന കമ്പിളി വസ്ത്രം പോലെ ഇരിക്കുന്നുവെന്നും പറഞ്ഞു. അവരെല്ലാം പറഞ്ഞത് വിവിധ വീക്ഷണഗതികള്‍ പ്രകാരം ശരിയുമാണല്ലോ. എന്നാല്‍ ആനയെ പൂര്‍ണ്ണാമായും തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്ന അവരുടെ വിചാരമാണ് അബദ്ധമായിരിക്കുന്നത്.
ഇതേ തരത്തില്‍ തന്നെ പ്രകൃതിവാദിയും ഗണിതകാരനും അവരുടെ കണ്ണുകള്‍ അല്ലാഹുവിന്റെ സന്നിധാനത്തിലൂടെ ഓരോ പ്രവൃത്തിക്കാരുടെ മേല്‍ പതിക്കയാല്‍ അവരുടെ ശക്തിയും അധികാരവും കണ്ട്, ഇതു തന്നെയാണ് ലോകാധിപതി, ഇതു തന്നെയാണ് എന്റെ നാഥന്‍ എന്നു പറഞ്ഞു തുടങ്ങി. മറ്റൊരാള്‍ അവരെ യഥാര്‍ത്ഥമാര്‍ഗത്തിലേക്കു കൊണ്ടുവരികയും എല്ലാറ്റിന്റേയും ന്യൂനത അവര്‍ക്ക് ഗ്രാഹ്യമാകുകയും, അതിനപ്പുറം മറ്റൊരു ശ്ക്തി ഉള്ളതായി അവര്‍ ഗ്രഹിക്കുകയും ചെയ്തപ്പോള്‍ ഇത് വേറൊന്നിന്റെ നിയന്ത്രണത്തിലാണെന്ന് അവര്‍ അറിയും. മറ്റൊന്നിന്റെ കീഴിലിരിക്കുന്ന യാതൊന്നും ആരാധ്യനായിരിക്കുവാന്‍ യോഗ്യനല്ലെന്നും ഗ്രഹിക്കുന്നതാണ്. അസ്തമിച്ച്പോകുന്ന വസ്തുക്കളെ ഞാന്‍ സ്നേഹിക്കുനില്ലെന്നവര്‍ പറയുകയും ചെയ്യും
ആത്മീയജ്ഞാനത്തിനടിസ്ഥാനമായ ചില കാര്യങ്ങള്‍
ഹൃദയത്തിന്റെ ആന്തരാര്‍ത്ഥത്തെ സംബന്ധിച്ചു പറയുന്നതിന്ന് ഒന്നാമതായി അതുണ്ടെന്ന യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്. അതോടുകൂടിത്തന്നെ സത്ത എന്തു വസ്തുവാണെന്നും അതിന്റെ ഭടന്മാര്‍ ആരെല്ലാമാണെന്നും ആ ഭടന്മാരോട് അതിനുള്ള ബന്ധം എന്താണെന്നും അതിന് അള്ളാഹുവിനെ അറിയുക എന്ന ഗുണം എങ്ങനെ ലബ്ദമായെന്നും ഈ ജ്ഞാനം കാരണമായി അത് സൌഭാഗ്യാവസ്ഥയെ എങ്ങനെ പ്രാപിക്കുമെന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഈ കാര്യങ്ങളെല്ലാം വെവ്വേറെയായി ചൂണ്ടിക്കാണിക്കാം. സത്ത എന്ന ഒരു വസ്തു ഉണ്ടെന്നുള്ളത് ഒരു പ്രത്യക്ഷ സംഗതിയത്രെ.
കാരണം മനുഷ്യന് അവനുണ്ടെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ അവന്റെ അസ്തിത്വം ഈ ജഢം കൊണ്ടല്ല. അത് മൃതദേഹത്തിനുമുണ്ട്. അതിന് ആത്മാവില്ല. സത്ത എന്ന വാചകം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് സാക്ഷാല്‍ ആത്മാവിനെ തന്നെയാണ്. ഈ ആത്മാവ് ബഹിര്‍ഗമിക്കുമ്പോള്‍ ശരീരം ശവമായി പരിണമിക്കും. ഒരാള്‍ തന്റെ കണ്ണുകളെ അടച്ചുകൊണ്ട് സ്വശരീരത്തെയും ആകാശഭൂമികളെയും കണ്ണിന് ദൃശ്യമാവുന്ന അഖില സാധനങ്ങളെയും വിസ്മരിക്കുന്നതായാലും തന്റെ അസ്തിത്വത്തെ സംബന്ധിച്ചുള്ള ജ്ഞാനം ഉണ്ടായിരിക്കുന്നതാണ്. ആകാശവും ഭൂമിയും സ്വശരീര്‍വും മേറ്റ്ല്ലാ വസ്തുക്കളും അവന്റെ ബോധത്തില്‍ നിന്ന് വിട്ട് പോയാലും തന്റെ അഹന്തയെ സംബന്ധിച്ച ബോധം അവനില്‍ നിന്ന് നശിക്കുന്നതല്ല. ഈ സംഗതിയില്‍ ചിന്തിക്കുന്നവന് പാരത്രിക ലോകത്തിന്റെ ആന്തരാര്‍ത്ഥത്തെ സംബന്ധിച്ച് ഏേതാണ്ട് അറിയാന്‍ സാധിക്കും.ശരീരം വേര്‍പ്പെട്ട് പോയാലും താന്‍ നശിക്കാതെ മറ്റൊരു സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതാണെന്നും അവന് ഗ്രഹിക്കാവുന്നതാണ്.
അദ്ധ്യായം 3, കീമിയാ സആദ